ഓണത്തിന്‍റെ അവസരത്തിൽ കേരളത്തില്‍ എത്താൻ കഴിഞ്ഞത് സൗഭാഗ്യം; മലയാളികൾക്ക് ഓണാശംസകളുമായി പ്രധാനമന്ത്രി

single-img
1 September 2022

സാംസ്കരിക വൈവിധ്യവും പ്രകൃതി ഭംഗിയും കൊണ്ട് കേരളം മനോഹരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് നെടുമ്പാശ്ശേരിയില്‍ ബിജെപി പൊതുയോഗത്തില്‍ പങ്കെടുത്ത അദ്ദേഹം മലയാളികൾക്ക് ഓണാശംസകൾ നേര്‍ന്നു.

ഓണത്തിന്‍റെ ഈ അവസരത്തിൽ കേരളത്തില്‍ എത്താൻ തനിക്ക് കഴിഞ്ഞത് സൗഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളുടെയും വിശ്വാസം ആർജിച്ച് കൊണ്ട് പ്രവർത്തിക്കുന്ന സർക്കാർ മുന്നേറുന്നത് വലിയ ലക്ഷ്യങ്ങളോടെയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യമാകെ ഇപ്പോൾ അതിവേഗ ഇൻ്റർനെറ്റ് സ്ഥാപിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ഇടത്തരം കൃഷിക്കാർക്കും, മത്സ്യ തൊഴിലാളികളുടെയും ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്നു. ബിജെപി നയിക്കുന്നത് ഇരട്ട എൻജിൻ സർക്കാരാണ്. രാജ്യത്ത് ഇപ്പോൾ ബിജെപി സർക്കാർ ഉള്ളിടത്തൊക്കെ വികസനം നടക്കുന്നു. അതുകൊണ്ടുതന്നെ അത് കേരളത്തിലും വരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ദളിത്- ആദിവാസികൾ ഉൾപ്പെടെയുള്ള പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ ഉന്നമനത്തിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്. കേരളത്തിലുള്ള ദരിദ്രർക്ക്, 36 ലക്ഷം രോഗികൾക്ക് സൗജന്യ ചികിത്സ നൽകി. ഇതിനുവേണ്ടി 3000 കോടി ചെലവഴിച്ചു. വിവിധ മെഡിക്കൽ കോളജുകൾ സ്ഥാപിക്കുന്നതിന് മുൻകൈ എടുക്കുന്നു. ആധുനിക വികസന പദ്ധതികൾ നടപ്പിലാക്കുന്നതിന് കേരളത്തിൽ ഒരു ലക്ഷം കോടി ചെലവഴിച്ചു. കേരളത്തിന് അഭൂതപൂർണമായ പിന്തുണയാണ് കേന്ദ്രം നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.