ധ്യാനമിരിക്കാനായി പ്രധാനമന്ത്രി കന്യാകുമാരിയിൽ എത്തി

single-img
30 May 2024

രണ്ടുദിവസത്തെ ധ്യാനമിരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിൽ എത്തി. ഗസ്റ്റ് ഹൗസിൽ വിശ്രമത്തിന് ശേഷം ദേവീ ക്ഷേത്രത്തിൽ ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി ബോട്ട് മാ‍ര്‍ഗം വിവേകാനന്ദ പാറയിലേക്ക് പോകും. തുടര്‍ന്ന് അദ്ദേഹം ഇവിടെ ധ്യാനമിരിക്കും.

മുൻകൂട്ടി നിശ്ചയിച്ചതിനേക്കാൾ ഒരു മണിക്കൂർ വൈകിയാണ് പ്രധാമന്ത്രി തിരുവനന്തപുരത്ത് വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങിയത്. അനുകൂല കാലാവസ്ഥയായതിനാൽ വ്യോമസേന ഹെലികോപ്പ്റ്ററിൽ അദ്ദേഹം കന്യാകുമാരിയിലേക്ക് പുറപ്പെട്ടു.

ഇതോടൊപ്പം മറ്റ് രണ്ട് ഹെലികോപ്റ്ററുകൾ അദ്ദേഹത്തെ അനുഗമിച്ചു. പ്രതികൂല കാലാവസ്ഥയാണെങ്കിൽ റോഡ് മാർഗം പോകാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. മൂന്ന് ദിവസം പ്രധാനമന്ത്രി കന്യാകുമാരിയിലാണ്.