അസാധാരണ നീക്കവുമായി കേരളാ ഗവര്‍ണര്‍; നാളെ രാവിലെ രാജ്ഭവനിൽ വാർത്ത സമ്മേളനം

single-img
18 September 2022

സംസ്ഥാന സർക്കാരും സിപിഎമ്മുമായുള്ള പോര് തുടരവേ അസാധാരണ നീക്കവുമായി ഗവര്‍ണര്‍. ഇതിന്റെ ഭാഗമായി നാളെ രാവിലെ രാജ്ഭവനിൽ വാര്‍ത്ത സമ്മേളനം വിളിച്ച് സര്‍ക്കാരിനെതിരെ തെളിവുകൾ പുറത്തുവിടുമെന്നാണ് അറിയിച്ചിട്ടുള്ളത്. നാളെ രാവിലെ 11.45-ന് ഔദ്യോഗിക വസതിയായ രാജ്ഭവനിൽ വച്ച് ഗവര്‍ണര്‍ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.

മാധ്യമങ്ങൾക്ക് മുന്നിൽ വീഡിയോകളും ചില രേഖകളും പുറത്തുവിടുമെന്നാണ് രാജ്ഭവൻ വൃത്തങ്ങൾ നൽകുന്ന സൂചന. മന്ത്രിയായ കെകെ രാഗേഷിൻ്റെ ഭാര്യയെ കണ്ണൂര്‍ സര്‍വ്വകലാശാലയിൽ നിയമിക്കാനുള്ള നീക്കത്തിലും തനിക്കെതിരെ ചരിത്ര കോണ്‍ഗ്രസ് വേദിയിൽ ഉണ്ടായ ആക്രമണ നീക്കത്തിന് പിന്നിലും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ഗവര്‍ണര്‍ മാധ്യമങ്ങൾക്ക് മുന്നിൽ നേരത്തെ

പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്ററും ഗവര്‍ണറെ കടന്നാക്രമിച്ച് രംഗത്തെത്തിയിരുന്നു. ഇതോടുകൂടിയാണ് സര്‍ക്കാരിനെ അടിക്കുക എന്ന ലക്ഷ്യത്തോടെ ഗവര്‍ണര്‍ നാളെ വാര്‍ത്താ സമ്മേളനം വിളിക്കുന്നത് .