മികച്ച ഭരണ നേതൃത്വം; രാജ്യത്ത് ജനാധിപത്യം വിജയകരമായി നിലനിൽക്കുന്നു; റിപ്പബ്ലിക് ദിനസന്ദേശവുമായി രാഷ്ട്രപതി

single-img
25 January 2023

ഇന്ത്യയിൽ ഇപ്പോൾ ജനാധിപത്യം വിജയകരമായി നിലനിൽക്കുന്നുവെന്ന് തന്റെ ആദ്യ റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു. കോവിഡ് വൈറസ് വ്യാപനം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ആദ്യഘട്ടത്തിൽ പ്രതിസന്ധിയിലാക്കിയപ്പോള്‍ മികച്ച ഭരണനേതൃത്വം ഇന്ത്യയെ മുന്നോട്ടു നയിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു.

രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരം അർപ്പിച്ചായിരുന്നു രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം. ജനങ്ങൾക്ക് ദാരിദ്ര്യവും നിരക്ഷരതയുമായിരുന്നു വൈദേശിക ആധിപത്യത്തിന്റെ അനന്തരഫലം. എന്നാൽ ഇന്ത്യ അതിനെ അതിജീവിച്ചു. ഭാഷാ- വൈവിധ്യങ്ങൾ ഇന്ത്യയെ ഭിന്നിപ്പിച്ചില്ലെന്നും ഒന്നിപ്പിക്കുകയാണ് ചെയ്തതെന്നും രാഷ്ട്രപതി വ്യക്തമാക്കി.

‘ഭരണഘടനയാണ് ഇന്ത്യയുടെ ജനാധിപത്യത്തിന് വഴികാട്ടിയായതെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. നമ്മുടേത് അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയാണെന്നും രാഷ്ട്രപതി അവകാശപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ സമയോചിതവും ക്രിയാത്മകവുമായ ഇടപെടലുകളാണ് ഇത് സാധ്യമാക്കിയതെന്നും അവർ പറഞ്ഞു. ഇപ്പോൾ ഇന്ത്യയുടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ പദ്ധതി പുരോഗമിക്കുകയാണെന്നും രാഷ്ട്രപതി അറിയിച്ചു.