പ്രസിഡന്റ് ദ്രൗപതി മുർമു ശനിയാഴ്ച സു-30- യുദ്ധവിമാനം പറത്തും

single-img
6 April 2023

രാഷ്ട്രപതി ദ്രൗപതി മുർമു ശനിയാഴ്ച സുഖോയ് 30 എംകെഐ യുദ്ധവിമാനം പറത്തും. തേസ്പൂർ എയർഫോഴ്സ് സ്റ്റേഷനിൽ നിന്നുമാണ് രാഷ്ട്രപതി യുദ്ധവിമാനം പറത്താൻ ഒരുങ്ങുന്നത്. 2009ൽ മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ മുൻനിര യുദ്ധവിമാനത്തിൽ പറന്നിരുന്നു.

രാഷ്ട്രപതി ദ്രൗപതി മുർമു ശനിയാഴ്ച സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽ തേസ്പൂർ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് പറന്നുയരുമെന്ന് ഇന്ത്യൻ എയർ ഫോഴ്സ് ഔദ്യോഗിക വക്താവ് ആണ് അറിയിച്ചത് .

ഏപ്രിൽ 7 ന് കാസിരംഗ നാഷണൽ പാർക്കിൽ ഗജ് ഉത്സവ്-2023 ഉദ്ഘാടനം ചെയ്യും, തുടർന്ന് ഗുവാഹത്തിയിൽ അവർ മൗണ്ട് കാഞ്ചൻജംഗ പര്യവേഷണം-2023 ഫ്ലാഗ് ഓഫ് ചെയ്യും. അതേ ദിവസം, ഗുവാഹത്തിയിൽ ഗുവാഹത്തി ഹൈക്കോടതിയുടെ 75 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങിലും അവർ പങ്കെടുക്കുമെന്ന് വക്താവ് പറഞ്ഞു.