‘പ്രേമലു’ മൂന്ന് ദിനങ്ങൾ പിന്നിടുമ്പോൾ നേടിയത് 10 കോടി രൂപ

single-img
12 February 2024

ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘പ്രേമലു’ റിലീസ് ചെയ്ത് മൂന്ന് ദിനങ്ങൾ പിന്നീടുമ്പോൾ 10 കോടി രൂപയാണ് ഇതുവരെ നേടിയതെന്നാണ് റിപ്പോർട്ട്. റിലീസ് ചെയ്ത ദിനത്തെക്കാൾ തിരക്കാണ് ഇപ്പോൾ സിനിമയ്ക്ക് ലഭിക്കുന്നത്. ഏതാണ്ടെല്ലാ തിയേറ്ററിലും ഷോയുടെ എണ്ണം വർധിപ്പിച്ചിരുന്നു.

ഇന്ത്യയ്ക്ക് പുറമെ വിവിധ ഗൾഫ് രാജ്യങ്ങളിലും പ്രേമലുവിന് മികച്ച രീതിയിലുള്ള കളക്ഷൻ ആണ് ലഭിക്കുന്നത്. ഇന്ത്യയിൽ നിന്നും 6.5 കോടി രൂപയാണ് ഇതുവരെ ചിത്രം നേടിയത്. ഓവർസീസിൽ നിന്നും 3.5 കോടി നേടുകയും ചെയ്തു.