പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു; നായിക കല്യാണി പ്രിയദർശൻ

single-img
13 July 2023

സൂപ്പർ ഹിറ്റ് കൂട്ടുകെട്ടായ പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു. കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് തുടങ്ങിയ മുൻനിര യുവ താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. നടൻ മോഹൻലാലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വിട്ടത്.

വൻ ഹിറ്റായി മാറി, യുവാക്കൾ ഏറ്റെടുത്ത ‘ഹൃദയം’ എന്ന സിനിമയ്ക്ക് ശേഷം അതേ ടീം ഒന്നിക്കുന്ന ചിത്രത്തിന് ‘വർഷങ്ങൾക്കു ശേഷം’ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. ഹൃദയം നിർമിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ സിനിമയുടെയും നിർമാണം നിർവഹിക്കുന്നത്.

യുവ സൂപ്പർ താരം നിവിൻ പോളി ഈ സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. മാത്രമല്ല, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ തുടങ്ങിയവരുമെത്തുന്നു.

https://www.instagram.com/p/Cuozl7BRRYc/