ഹർത്താൽ ആഹ്വാനത്തിനുശേഷം പോപ്പുലർ ഫ്രണ്ട് നേതാക്കൾ മുങ്ങിയതായി ആരോപണം

single-img
24 September 2022

ഹർത്താൽ ആഹ്വാനത്തിനുശേഷം പോപ്പുലർ ഫ്രണ്ട് നേതാക്കൾ മുങ്ങിയതായി ആരോപണം. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറും സംസ്ഥാന സെക്രട്ടറി റൗഫുമാണ് ഹർത്താലിന് ആഹ്വാനം ചെയ്ത ശേഷം മുങ്ങിയത്. ഹർത്താലിന് ആഹ്വാനം ചെയ്ത ശേഷം കൂടുതൽ വിവരങ്ങൾക്ക് ഇരുവരെയും ബന്ധപ്പെടാൻ മാധ്യമപ്രവർത്തകർ പല അത്തവണ ശ്രമിച്ചു എങ്കിലും നടന്നില്ല. ഇതോടെയാണ് ഇരുവരും മുങ്ങിയതായി സ്ഥിതീകരിച്ചതു.

അതേസമയം പോപ്പുലർ ഫ്രെണ്ടിനെതിരെ കൂടുതൽ ഗുരുതര ആരോപണവുമായി ED രംഗത്തെത്തി. ബിഹാറിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് ആസൂത്രണം നടത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. കേരളത്തിൽ നിന്ന് അറസ്റ്റിലായ കണ്ണൂർ സ്വദേശി ഷെഫീക്ക് പായത്ത് എന്ന പോപ്പുലർ ഫ്രണ്ട് നേതാവിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്.

കൂടാതെ പോപ്പുലർ ഫ്രണ്ട് 120 കോടി രൂപ ഹവാല ഇടപാടിലൂടെ സമാഹരിച്ചുവെന്നും ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഭീകരപ്രവർത്തനങ്ങൾ, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ, കലാപമുണ്ടാക്കൽ എന്നിവയ്ക്കുവേണ്ടിയാണ് പണം സമാഹരിച്ചതെന്നും റിപ്പോർട്ടിലുണ്ട്.