ആളുകൾക്കും എനിക്കും മടുത്തു; കൊവിഷീല്‍ഡ് വാക്‌സിന്റെ ഉത്പാദനം അവസാനിപ്പിച്ചതായി അദാര്‍ പൂനവാല

single-img
22 October 2022

കോവിഡ് പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡ്ന്റെ ഉത്പാദനം തങ്ങൾ നിര്‍ത്തിയെന്ന് അറിയിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാര്‍ പൂനവാല. കമ്പനിക്ക് ലഭിച്ച ആകെ സ്റ്റോക്കില്‍ ഏകദേശം 100 ദശലക്ഷം ഡോസുകള്‍ കഴിഞ്ഞ വര്‍ഷം ഡിസംബറോടെ ഉപയോഗശൂന്യമായെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം ലോക- വികസ്വര രാജ്യങ്ങളുടെ വാക്സിന്‍ മാനുഫാക്ചേഴ്സ് നെറ്റ് വര്‍ക്കിന്റെ വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ഇടയിൽ പൊതുവായ അലസത ഉള്ളതിനാല്‍ ബൂസ്റ്റര്‍ വാക്‌സിനുകള്‍ക്ക് ആവശ്യമില്ല. മാത്രമല്ല, അവര്‍ പകര്‍ച്ചവ്യാധിയില്‍ മടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ‘ നിലവിൽ കൊവോവാക്‌സ് അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ അനുവദിക്കണമെന്നതാണ് ആവശ്യം. ലോകാരോഗ്യ സംഘടന ഇത് അനുവദിച്ചാല്‍, ഒരുപക്ഷെ ഇന്ത്യന്‍ റെഗുലേറ്റര്‍ അത് അനുവദിക്കുകയും ചെയ്യും.പക്ഷെ ആളുകള്‍ക്ക് വാക്‌സിനുകള്‍ മടുത്തു, സത്യം പറഞ്ഞാല്‍, എനിക്കും അത് മടുത്തു’ അദ്ദേഹം പറഞ്ഞു.

‘പടിഞ്ഞാറൻ രാജ്യങ്ങളില്‍ കാണുന്നതുപോലെ ഇന്ത്യയില്‍, പകര്‍ച്ചവ്യാധിക്കെതിരെ ഷോട്ടുകള്‍ എടുക്കുന്ന രീതി നമുക്കില്ല. നേരത്തെ 2010 ല്‍ ഞങ്ങള്‍ കുറച്ച് വാക്‌സിനുകള്‍ പുറത്തിറക്കിയിരുന്നു. പക്ഷെ 2011 ല്‍ എച്ച്1 എന്‍1 പകര്‍ച്ചവ്യാധി വന്ന സമയത്ത് ആരും ആ വാക്‌സിന്‍ എടുത്തില്ല.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.