പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കര്‍ണാടക കേന്ദ്രീകരിച്ചും അന്വേഷിക്കാന്‍ പൊലീസ്

single-img
13 April 2023

കോഴിക്കോട് : താമരശ്ശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കര്‍ണാടക കേന്ദ്രീകരിച്ചും അന്വേഷിക്കാന്‍ പൊലീസ്.

മുക്കം പൊലീസിലെ ഒരു സംഘം മഞ്ചേശ്വരത്തെത്തി. ഷാഫിയെ തട്ടിക്കൊണ്ടുപോയത് കര്‍ണാടകത്തിലെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ എന്നാണ് സൂചന. കാസര്‍ഗോഡ് നിന്ന് കണ്ടെത്തിയ, അക്രമി സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ ഇന്ന് താമരശ്ശേരിയില്‍ എത്തിക്കും.

അക്രമി സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ കഴിഞ്ഞ ദിവസമാണ് കാസര്‍ഗോഡ് നിന്ന് കണ്ടെത്തിയത്. സംഘത്തിലെ ആളുകള്‍ ഉപയോഗിച്ച കാര്‍ എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചത് ഈ കാര്‍ ആണോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. കാസര്‍ഗോഡ് ചെര്‍ക്കളയിലെ കാര്‍ ഷോറൂമില്‍ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കാര്‍ വാടകയ്ക്ക് നല്‍കിയ മേല്‍പ്പറമ്ബ് സ്വദേശിയെ ആണ് കസ്റ്റഡിയിലെടുത്തത്.