ബിജെപി പ്രവേശന ആരോപണത്തിന് പിന്നിൽ ഗൂഢാലോചന; ഇ പി ജയരാജന്റെ പരാതിയിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ്

single-img
22 May 2024

തന്റെ ബിജെപി പ്രവേശന ആരോപണത്തിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്ന ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജന്റെ പരാതിയിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ്. മാനഹാനി, ​ഗൂഢാലോചന എന്നിവയ്ക്ക് നേരിട്ട് കേസെടുക്കാനാവില്ലെന്നാണ് പോലീസ് സ്വീകരിച്ച നിലപാട്.

കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ എന്നിവരുൾപ്പെടെ ഉള്ളവർക്കെതിരെയായിരുന്നു ഇപി യുടെ പരാതി. ബി.ജെ.പിയിൽ ചേരുന്നതിനായി ഇ.പി ജയരാജൻ ചർച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രൻ തൊടുത്തുവിട്ട ആരോപണം കെ.സുധാകരൻ ഏറ്റെടുത്തതോടെയാണ് വിവാദമായത്.

ഈ ആരോപണത്തിന് പിന്നാലെ കേരത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ നേതാവ് ജാവഡേക്കർ കണ്ടുവെന്ന ഇപിയുടെ വെളിപ്പെടുത്തൽ വോട്ടെടുപ്പ് ദിവസത്തിൽ സിപിഎം പ്രതിരോധത്തിലായിരുന്നു. മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ എല്ലാം ഗൂഡാലോചനയെന്നായിരുന്ന് എന്ന് ജയരാജൻ ആരോപിച്ചു.