ഭരണഘടനയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ മുന്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയിട്ടില്ലെന്ന് പൊലീസ്

single-img
14 December 2022

ഭരണഘടനയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ മുന്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയിട്ടില്ലെന്ന് പൊലീസ്.

സജി ചെറിയാനെതിരായ കേസ് അന്വേഷണം അവസാനിപ്പിച്ച്‌ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവല്ല ഡിവൈഎസ്പിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഭരണകൂടങ്ങള്‍ ഭരണഘടനയെ ഉപയോഗിച്ച്‌ തൊഴിലാളി വര്‍ഗത്തെ ചൂഷണത്തിന് വിധേയമാക്കുന്നു എന്ന് വിമര്‍ശനാത്മകമായി പ്രസംഗിച്ചതാണ്. പരിപാടിയില്‍ പങ്കെടുത്തവരുടെ സാക്ഷി മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. പരാതിക്കാര്‍ ആരും പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തിട്ടില്ല. സോഷ്യല്‍ മീഡിയ വഴിയും മാധ്യമങ്ങളിലൂടെയും കണ്ട കാര്യങ്ങള്‍ മാത്രമാണ് പരാതിക്കാര്‍ക്ക് അറിയുന്നതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇക്കഴിഞ്ഞ ആറിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്