ആക്രമിക്കപ്പെടാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; ഷുക്കൂർ വക്കീലിന്റെ വീടിന് പൊലീസ് സംരക്ഷണം

single-img
9 March 2023

മുസ്‌ലിം പിന്തുടർച്ചവകാശ നിയമത്തിനെ മറികടക്കാൻ തന്റെ പെൺമക്കൾക്ക് പൂർണ സ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായി സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതനായ അഭിഭാഷകനും സിനിമാ താരവുമായ അഡ്വ. പി ഷുക്കൂറിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം.

ഇദ്ദേഹം ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് പോലീസ് സുരക്ഷ ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വനിതാ ദിനത്തിലായിരുന്നു ഭാര്യ ഷീനയെ അദ്ദേഹം വീണ്ടും വിവാഹം കഴിച്ചത്. പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ചിലർ അദ്ദേഹത്തിനെതിരെ കൊലവിളി മുഴക്കിയിരുന്നു. 1994 ഒക്ടോബർ ആറിനായിരുന്നു ഇരുവരുടെയും ആദ്യ വിവാഹം നടന്നത്.

ഫത്വ കൗൺസിലും അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ബസുക്കളെയും സഹപ്രവർത്തകരെയും സാക്ഷികളാക്കിയാണ് അഡ്വ. സി. ഷുക്കൂറും ഭാര്യ ഷീനയും 28 വർഷങ്ങൾക്ക് ശേഷം വീണ്ടും വിവാഹിതരായത്. വിവാഹത്തിൽ പങ്കെടുക്കാൻ സാമൂഹിക രാഷ്ട്രിയ രംഗത്തുള്ളവരും എത്തിയിരുന്നു. തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ട മാതാപിതാക്കളിൽ അഭിമാനിക്കുന്നുവെന്ന് അഭിഭാഷക ദമ്പതിമാരുടെ പെൺമക്കൾ പറഞ്ഞു.