കരിയര്‍ അവസാനിപ്പിക്കുന്നത് ഏറെ പെണ്‍കുട്ടികള്‍ക്ക് പ്രചോദനമായാണ്; സാനിയയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി

single-img
11 March 2023

അന്താരാഷ്‌ട്ര കരിയറിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം സാനിയ മിര്‍സയ്ക്ക് ആശംസകളറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രും വ‍ര്‍ഷങ്ങളില്‍ സാനിയയില്‍ നിന്ന് ഇന്ത്യന്‍ കായികസമൂഹം കൂടുതല്‍ പ്രതീക്ഷിക്കുന്നു. യുവതാരങ്ങളെ വള‍ര്‍ത്തിയെടുക്കാന്‍ സാനിയക്ക് സാധിക്കട്ടേ എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ശേഷം പ്രചോദനകരമായ വാക്കുകള്‍ക്ക് പ്രധാനമന്ത്രിക്ക് സാനിയ മിര്‍സ നന്ദി അറിയിച്ചു.

പ്രധാനമന്ത്രിയുടെ ആശംസ ഇങ്ങിനെ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെന്നീസ് താരങ്ങളില്‍ ഒരാളായി എക്കാലവും കായിക താരങ്ങള്‍ക്ക് സാനിയ പ്രചോദനമാകും. നിങ്ങള്‍ ടെന്നീസ് കരിയര്‍ ആരംഭിക്കുന്നത് വളരെ വിഷമമേറിയ കാലഘട്ടത്തിലായിരുന്നു. എന്നാല്‍ സാനിയ കരിയര്‍ അവസാനിപ്പിക്കുന്നത് ഏറെ പെണ്‍കുട്ടികള്‍ക്ക് പ്രചോദനമായാണ്. സാനിയക്ക് എല്ലാ പിന്തുണയും നല്‍കിയ മാതാപിതാക്കളെയും ഞ‌ാന്‍ പ്രശംസിക്കുന്നു. വരും വ‍ര്‍ഷങ്ങളില്‍ സാനിയയില്‍ നിന്ന് ഇന്ത്യന്‍ കായികസമൂഹം കൂടുതല്‍ പ്രതീക്ഷിക്കുന്നു.

രാജ്യത്തിനായി യുവതാരങ്ങളെ വള‍ര്‍ത്തിയെടുക്കാന്‍ സാനിയക്ക് സാധിക്കട്ടേ എന്ന് പ്രതീക്ഷിക്കുന്നു. കുടുംബത്തോടൊപ്പം, മകനോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ കഴിയട്ടേ. ഇന്ത്യക്കായി നേടിയ എല്ലാ നേട്ടങ്ങള്‍ക്കും നന്ദി പറയുന്നു. എല്ലാ ഭാവി പദ്ധതികള്‍ക്കും ആശംസകള്‍.

നന്ദി പറഞ്ഞ് സാനിയ

പ്രധാനമന്ത്രിയുടെ വളരെ സ്നേഹോഷ്മളമായ ആശംസയ്ക്കും പ്രചോദനകരമായ വാക്കുകള്‍ക്കും നന്ദിയറിയിക്കുന്നു. നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ വളരെയെറെ അഭിമാനമുണ്ട്. രാജ്യത്തിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ എക്കാലവും പരിശ്രമിച്ചിട്ടുണ്ട്. എല്ലാവിധ പിന്തുണയ്ക്കും നന്ദി പറയുന്നു.