ഇറാനെതിരെ പദ്ധതിയിട്ട ആക്രമണങ്ങള്‍ റദ്ദാക്കി: ഡോണള്‍ഡ് ട്രംപ്

single-img
2 August 2026

ഇറാനെതിരെ പദ്ധതിയിട്ട ആക്രമണങ്ങള്‍ റദ്ദാക്കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്ക നടത്തുന്ന ആക്രമണങ്ങള്‍ക്ക് കനത്ത മറുപടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.

ഇറാനെതിരെ പദ്ധതിയിട്ട ആക്രമണങ്ങള്‍ റദ്ദാക്കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെയാണ് അറിയിച്ചത്. ഇറാനുമായുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും കരാറിലെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു.

ഇറാനും മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങളും അപേക്ഷിച്ചതിനെ തുടര്‍ന്നാണ് ആക്രമണങ്ങള്‍ വേണ്ടെന്ന് വച്ചതെന്നും ട്രംപ് വ്യക്തമാക്കി. സൗദി അറേബ്യയുടെ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ സല്‍മാനുമായി സംഭാഷണം നടത്തിയശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം.