പോപ്പുലർ ഫ്രണ്ട് ഹർത്താൽ; നടത്തിയത് ആസൂത്രിത അക്രമങ്ങൾ: മുഖ്യമന്ത്രി

single-img
24 September 2022

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വ്യാപകമായി ഹര്‍ത്താലില്‍ നടത്തിയത് ആസൂത്രിത അക്രമങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിൽ ഇതുവരെ നടക്കാത്തതരത്തിലുള്ള ആക്രമങ്ങളാണ് ഇതിൽ ഉണ്ടായത്. മുഖം മൂടിധരിച്ചുള്ള ആക്രമങ്ങള്‍ വരെയുണ്ടായി.

ഇത്തരത്തിൽ അക്രമം നടത്തിയ കുറെ പേരെ പിടികൂടിയിട്ടുണ്ടെന്നും ബാക്കിയുള്ളവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ കരുത്തുറ്റ നടപടികള്‍ ഇതിനെതിരെയുണ്ടാകുമെന്ന് കേരളാ പൊലീസ് ഓഫീസേഴ്‌സ്അസോസിയേഷന്‍ യോഗത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

ആക്രമണങ്ങൾ നടത്തിയവരെ താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനായി കൂടെ നിര്‍ത്തിയവര്‍ ഇതൊക്കെ ആലോചിക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വാക്കിലും നോക്കിലും അവരെ സഹായിക്കാനുള്ള ചെറിയ ശ്രമം പോലും എവിടെ നിന്നും ഉണ്ടാകരുത്. ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാനായി ന്യുന പക്ഷവര്‍ഗീയതാക്കാകില്ലന്നും മുഖ്യമന്ത്രി പറഞ്ഞു. എതിര്‍ക്കപ്പെടണം