എന്നെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുന്നു; ആരോപണവുമായി മെഹബൂബ മുഫ്‌തി

single-img
5 August 2023

ജമ്മു കാശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ നാലാം വാർഷികത്തിൽ മറ്റ് മുതിർന്ന പിഡിപി നേതാക്കൾക്കൊപ്പം തന്നെയും വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന ആരോപണവുമായി ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി.

“ഇന്ന് സംസ്ഥാനത്തെ മറ്റ് മുതിർന്ന പിഡിപി നേതാക്കൾക്കൊപ്പം എന്നെയും വീട്ടുതടങ്കലിലാക്കി. കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ നടന്ന നടപടികൾക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്, അവിടെ ഞങ്ങളുടെ പാർട്ടി നേതാക്കളെ നിയമവിരുദ്ധമായി പോലീസ് സ്‌റ്റേഷനുകളിൽ തടങ്കലിലാക്കി” പിഡിപി മേധാവി മെഹബൂബ ട്വീറ്റിൽ പറഞ്ഞു.

കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ നാലാം വാർഷികത്തിൽ ഒരു പരിപാടി നടത്താൻ മുഫ്‌തിയുടെ പാർട്ടിക്ക് ശ്രീനഗർ ഭരണകൂടം അനുമതി നിഷേധിച്ചുവെന്ന് പിഡിപി അറിയിച്ചതിന് തൊട്ടുപിന്നാലെയാണിത്. അതേസമയം, പാർട്ടി അധ്യക്ഷ മെഹബൂബ മുഫ്‌തിയുടെ വീട്ടുതടങ്കലിലും കശ്‌മീരിലുടനീളം നിരവധി പാർട്ടി നേതാക്കളെ തടങ്കലിലാക്കിയതിനെയും ജമ്മു കശ്‌മീർ പീപ്പിൾസ് സെമോക്രാറ്റിക് പാർട്ടി അപലപിച്ചു.