ലോകായുക്താ വിധി ധാർമികമായ തിരിച്ചടി; അധികാരത്തിൽ കടിച്ചുതൂങ്ങാതെ പിണറായി വിജയൻ രാജിവെക്കണം: കെ സുരേന്ദ്രൻ

single-img
31 March 2023

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ തട്ടിപ്പ് നടന്നതായിയ ലോകായുക്ത വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ വിധി മുഖ്യമന്ത്രിക്ക് ധാർമികമായ തിരിച്ചടിയാണെന്നും അധികാരത്തിൽ കടിച്ചുതൂങ്ങാതെ പിണറായി വിജയൻ രാജിവയ്ക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സ്വജനപക്ഷപാതത്തോടെ ആളുകൾക്ക് ഇഷ്ടാനുസരണം വിതരണം ചെയ്‌തെന്ന കോടതി കണ്ടെത്തൽ ഗുരുതരമാണ്. ഈ കാര്യത്തിൽ മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാൻ കഴിയുന്ന വിധിയല്ല ഉണ്ടായിട്ടുള്ളത്. സംസ്ഥാന മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് അഴിമതി നടന്നിട്ടുണ്ട്.

ഫുൾ ബെഞ്ചിന് വിട്ടാലും മുഖ്യമന്ത്രിക്ക് കേസിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്തയുടെ വിധി ഒരു വർഷം വരെ വൈകിയെന്നത് സംശയാസ്പദമാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.