അമിത് ഷായുമായി മുഖ്യമന്ത്രിയ്ക്ക് അടുത്ത ബന്ധം: എം കെ മുനീർ

single-img
28 August 2022

ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുമായി മുഖ്യമന്ത്രി പിണറായി വിജയന് അടുത്ത ബന്ധമാണ് ഉള്ളത് എന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും എം എൽ എയുമായ എം കെ മുനീർ.

അമിത് ഷായെ നേരത്തെയും മുഖ്യമന്ത്രി രാജകീയമായാണ് കൊണ്ടുവന്നത്. കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിന് മുൻപ് തന്നെ അമിത് ഷായുടെ വിമാനം ഇറക്കാൻ സൗകര്യം കൊടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം-ബിജെപി ബാന്ധവം ഉണ്ടാക്കിയിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനം അടുത്ത തെരെഞ്ഞെടുപ്പുകളിൽ കാണാം. കേരളത്തിലെ ജനങ്ങളെ ധ്രുവീകരിക്കാനുള്ള ബിജെപി ശ്രമത്തിന് സിപിഎം സഹായം നൽകുകയാണ്. ന്യൂനപക്ഷ സംരക്ഷകരാണ് തങ്ങളെന്ന സിപിഎം വാദം ഇതോടെ പൊളിഞ്ഞു- മുനീർ പറഞ്ഞു.

കൂടാതെ നെഹ്‍റു ട്രോഫി വള്ളംകളിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ, മുഖ്യമന്ത്രി ക്ഷണിച്ചത് ലാവലിൻ കേസിൽ സഹായം തേടിയാണ് എന്നും മുനീർ ആരോപിച്ചു.