ചീഫ് ജസ്റ്റിസിനെയും ജഡ്ജിയെയും ഉൾപ്പെടെ എതിർ കക്ഷികളാക്കി കേരളാ ഹൈക്കോടതിയിൽ ഹർജി

single-img
1 March 2023

ചീഫ് ജസ്റ്റിസിനെയും ജഡ്ജിയെയും ഉൾപ്പെടെ എതിർ കക്ഷികളാക്കി ഹൈക്കോടതിയിൽ ഹർജി. നിലവിൽ ജസ്റ്റിസ് മേരി ജോസഫ് പരിഗണിക്കുന്ന കേസുകളുടെ എണ്ണം 20 ആയി വെട്ടിക്കുറച്ചതിനെതിരെയാണ് ഹൈക്കോടതി അഭിഭാഷകൻ യശ്വന്ത് ഷേണായി ഹർജി നൽകിയത് .

കോടതിയിൽ ജഡ്ജിമാർ പരിഗണിക്കേണ്ട ഹർജികളുടെ എണ്ണത്തിലുൾപ്പെടെ കൃത്യമായ മാനദണ്ഡം വേണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പലപ്പോഴും ജഡ്ജിമാരുടെ പരിഗണനാ വിഷയം തീരുമാനിക്കുമ്പോൾ തുല്യത ലംഘിക്കാൻ ചീഫ് ജസ്റ്റിസിന് കഴിയില്ലെന്നും ഹർജിയിൽ പറയുന്നു.

ഇതോടൊപ്പം തന്നെ 50 ഹർജികളെങ്കിലും ഓരോ ബഞ്ചും പരിഗണിക്കാൻ ഉത്തരവിടണമെന്നും ആവശ്യമുണ്ട്. ഹർജി ജസ്റ്റിസ് ഷാജി പി ചാലിയുടെ കോടതി മറ്റന്നാൾ പരിഗണിക്കാനായി മാറ്റി. ഹർജിയിൽ വാദത്തിനായി അഭിഭാഷകനെ നിയോഗിക്കാൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് നിർദേശവും നൽകിയിട്ടുണ്ട്.