രാഹുലിൻ്റെ ജാതി സെൻസസ് ജനം ചവറ്റ് കുട്ടയില്‍ എറിഞ്ഞു; പ്രതിപക്ഷം രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നു: അനിൽ ആന്റണി

single-img
4 December 2023

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മിസോറാമില്‍ നേട്ടമെന്ന് ബിജെപി നേതാവ് അനില്‍ ആൻ്റണി. രാഹുൽ ഗാന്ധിയുടെ ജാതി സെൻസസ് ജനം ചവറ്റ് കുട്ടയില്‍ എറിഞ്ഞെന്ന് അനില്‍ ആൻ്റണി പറഞ്ഞു. പ്രതിപക്ഷം നമ്മുടെ രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ ഇല്ലാതായി. മുഖ്യമന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്നമില്ലെന്നും പ്രശ്നമുണ്ടെന്നത് മാധ്യമ സൃഷ്ടിയാണെന്നും അനില്‍ ആന്റണി പറഞ്ഞു.

വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി മികച്ച വിജയം നേടിയതിന്റെ പശ്ചാത്തലത്തിലാണ് അനില്‍ ആന്റണിയുടെ പ്രതികരണം വന്നത്. അതേസമയം, മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ് ബിജെപി. മധ്യപ്രദേശില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ശിവരാജ്സിംഗ് ചൗഹാൻ തുടരട്ടെ എന്നാണ് നിലവിലെ ധാരണ.