സ്ഥാനാർത്ഥിയുടെ മികവോ പോരായ്മകളോ അല്ല ജനം നോക്കിയത്; മറിച്ച് ഈ ഭരണം മാറണം എന്നത് മാത്രമായിരുന്നു വോട്ടർമാരുടെ ചിന്ത: ഷിബു ബേബി ജോൺ

single-img
10 April 2026

കേരളത്തിൽ ഭരണം മാറണമെന്ന ഒറ്റ വികാരത്തിൽ ആണ് ജനം വോട്ട് ചെയ്തതെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. ഇത്തവണ നടന്നത് വ്യക്തികളെ നോക്കിയുള്ള വോട്ടിംഗ് അല്ല. ജനങ്ങൾക്ക് കേരളത്തിലെ ഭരണം മാറണമെന്ന ഒറ്റ അജണ്ട.ഭരണവിരുദ്ധ വികാരം ശക്തമാണെന്നും സിപിഐഎം പ്രവർത്തകർ പോലും ഇത്തവണ യുഡിഎഫിനാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർത്ഥിയുടെ മികവോ പോരായ്മകളോ അല്ല ജനം നോക്കിയത്. മറിച്ച് ഈ ഭരണം മാറണം എന്നത് മാത്രമായിരുന്നു വോട്ടർമാരുടെ ചിന്ത. എത്ര സീറ്റുകൾ ലഭിക്കുമെന്ന് കൃത്യമായി പറയാൻ കഴിയില്ല. ക്രോസ് വോട്ടിംഗ് നടന്നിട്ടുണ്ട്. അത് തിരിച്ചറിയാൻ സാധിക്കില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.UDF ൽ മുഖ്യമന്ത്രി സ്ഥാനത്തിന് പലരും അർഹരുണ്ട്, അതൊരു നേട്ടമായി കരുതുന്നു.ആ കാര്യത്തിൽ ഇന്റർനാഷണൽ കോൺഗ്രസ് പക്വതയോടെ തീരുമാനമെടുക്കുമെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.

യോഗ്യരായ ഒന്നിലധികം പേർ മുന്നണിയിലുണ്ടെന്നത് പോസിറ്റീവായ കാര്യമാണ്. പൊതുസമ്മതനായ ഒരാളെ തർക്കങ്ങളില്ലാതെ തന്നെ മുന്നണി നിശ്ചയിക്കുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.