ഭഗവത് ഗീതയും ഭരണഘടനയും ഒന്നെന്ന് പവൻ കല്യാൺ:; വിമർശനവുമായി കോൺഗ്രസ്
8 December 2025

ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും സൂപ്പർതാരവുമായ പവൻ കല്യാണിൻ്റെ ഭരണഘടനാ പരാമർശത്തിന് കോൺഗ്രസിൻ്റെ രൂക്ഷവിമർശനം. ഭഗവദ്ഗീതയാണ് യഥാർഥ ഭരണഘടനയെന്നും ഹിന്ദുധർമവും ഭരണഘടനയും ഒന്നാണ് എന്നുമുള്ള പ്രസംഗത്തിനെതിരെയാണ് കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നത്.
ധർമ്മവും ഭരണഘടനയും രണ്ടാണെന്നാണ് പല ആളുകളും വിചാരിക്കുന്നതെന്നും എന്നാൽ രണ്ടും ഒന്നാണെന്നുമായിരുന്നു പവൻ കല്യാണിൻ്റെ പ്രസ്താവന. ഭരണഘടന എന്തെന്നറിയാത്ത സെലിബ്രിറ്റികൾ മാത്രമേ ഇത്തരം പ്രസ്താവന നടത്തുകയുള്ളുവെന്ന് കോൺഗ്രസ് നേതാവ് ബി.കെ.ഹരിപ്രസാദ് വിമർശിച്ചു.ഭരണഘടന മതേതരമാണ്,അതിൽ ധർമ്മത്തിനല്ല സ്ഥാനമെന്നും അദ്ദേഹം വ്യക്തമാക്കി.


