പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

single-img
31 January 2023

പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്ബത്തിക സര്‍വ്വെ സഭയില്‍ വയ്ക്കും.ബുധനാഴ്ചയാണ് ബജറ്റ് അവതരണം.

ജനപ്രിയ പദ്ധതികള്‍ പ്രതീക്ഷിക്കുന്ന ബജറ്റില്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള വഴി കണ്ടെത്തുകയാകും ധനമന്ത്രിയുടെ വെല്ലുവിളി. തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന സമ്ബൂര്‍ണ ബജറ്റായതിനാല്‍ നികുതി വര്‍ധനക്ക് സാധ്യതയില്ല. ആദായ നികുതിയില്‍ ഇളവ് വേണമെന്ന മുറവിളി മധ്യവര്‍ഗത്തില്‍ നിന്നടക്കം വരുന്നത് സര്‍ക്കാരിന് കണ്ടില്ലെന്ന് നടക്കാനാകില്ല