ഷാഫി പറമ്പിലിനതിരെ പരസ്യ പ്രകടനവുമായി പാലക്കാട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

single-img
1 July 2023

പാലക്കാട് ജില്ലയിലെ യൂത്ത് കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു . യൂത്തുകോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിലിനതിരെ പരസ്യ പ്രകടനവുമായി പ്രവർത്തകർ ജില്ലയിൽ തെരുവിലിറങ്ങി. പാലക്കാട് മണ്ഡലം പ്രസിഡൻറ് സദ്ദാം ഹുസൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്.

ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരെ വിമർശനവുമായി രംഗത്തുവന്നതിനെ തുടർന്ന് സദ്ദാം ഹുസൈനെ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഷാഫി പറമ്പിലിനെതിരെ പത്രസമ്മേളനം നടത്തി വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നാണ് സദ്ദാം ഹുസൈനെതിരെ പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആരോപണം.