കുഞ്ചാക്കോ ബോബൻ- അപര്‍ണ്ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍; ‘പദ്മിനി’ ആരംഭിച്ചു

single-img
9 January 2023

സൂപ്പർ ഹിറ്റായ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്ഡെ, കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പദ്മിനി’. ഈ സിനിമയുടെ ഷൂട്ടിംഗ് കൊല്ലങ്കോട് ആരംഭിച്ചു. അപര്‍ണ്ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് നായികമാര്‍. കുഞ്ചാക്കോ നാളെ സെറ്റില്‍ ജോയിന്‍ ചെയ്യും. 13 ന് ശേഷം അപര്‍ണ്ണയും മഡോണയും സെറ്റിലെത്തും.

വിനീത് ശ്രീനിവാസൻ നായകനായ കുഞ്ഞിരാമായണത്തിനു ശേഷം ദീപു പ്രദീപാണ് പദ്മിനിക്കുവേണ്ടി തിരക്കഥയും സംഭാഷണവുമെഴുതുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.