പ്രോടെം സ്‌പീക്കർ പാനലിൽ നിന്ന് പിൻമാറി പ്രതിപക്ഷ ഇന്ത്യ സഖ്യം

single-img
24 June 2024

ലോക്സഭയിൽ പ്രോടെം സ്‌പീക്കറെ സഹായിക്കാനുള്ള പാനലിൽ നിന്ന് പിൻമാറി പ്രതിപക്ഷ ഇന്ത്യ സഖ്യം. കോൺഗ്രസ് എംപിയായ കൊടിക്കുന്നിൽ സുരേഷിനെ പ്രോ ടേം സ്പീക്കറാക്കാത്തതിലുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായാണ് തീരുമാനം. സഖ്യത്തിൽ നിന്നും മൂന്നു പേരാണ് പ്രോടെം സ്‌പീക്കർ പാനലിൽ ഉണ്ടായിരുന്നത്.

സഖ്യത്തിലെ പ്രധാന ഘടക കക്ഷിയായ ഡിഎംകെ കൂടി പിൻമാറാൻ സമ്മതിച്ചതോടെയാണ് പ്രോ ടേം സ്പീക്കറുടെ പാനലിൽ നിന്ന് പിൻമാറാൻ ഇൻഡ്യ സഖ്യം തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട ചർച്ച നടത്താനായി പാർലമെന്റ് വളപ്പിൽ കോൺഗ്രസ് യോഗം വിളിച്ചിരുന്നു.

രാജ്യ ഭരണഘടനയുടെ ചെറിയ പതിപ്പുമായി സഭയിൽ എത്താൻ . കോൺഗ്രസ് അംഗങ്ങൾ തീരുമാനവുമെടുത്തു. ബി.ആർ. അംബേദ്കർ പ്രതിമയ്ക്ക് മുന്നിൽ ഭരണഘടന ഉയർത്തിപിടിച്ച് പ്രതിഷേധിച്ച ശേഷമാകും പ്രതിപക്ഷ എംപിമാർ പാർലമെൻ്റിനുള്ളിൽ പ്രവേശിക്കുക.