മോദി തിരഞ്ഞെടുപ്പ് റാലികളും റോഡ്ഷോയും നടത്തിയിടത്തെല്ലാം മഹാരാഷ്ട്രയിലെ പ്രതിപക്ഷം ജയിച്ചു: ശരദ് പവാർ

single-img
15 June 2024

മൂന്നാം തവണയും അധികാരമേറ്റ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മഹാരാഷ്ട്രയിലെ എൻസിപി നേതാവ് ശരദ് പവാർ. സംസ്ഥാനത്തിൽ മോദി തിരഞ്ഞെടുപ്പ് റാലികളും റോഡ്ഷോയും നടത്തിയിടത്തെല്ലാം മഹാരാഷ്ട്രയിലെ പ്രതിപക്ഷ കക്ഷിയായ മഹാവികാസ് അഘാഡി സഖ്യത്തിന് വിജയിക്കാനായെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ സഖ്യത്തിലെ നേതാക്കളായ ശരദ് പവാർ, ഉദ്ധവ് താക്കറെ, പൃഥ്വിരാജ് ചവാൻ എന്നിവരുടെ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.” പ്രധാനമന്ത്രി റോഡ്ഷോയും റാലിയും നടത്തിയിടത്തെല്ലാം തങ്ങള്‍ വിജയിച്ചു. അതിനാൽ, അദ്ദേഹത്തോട് നന്ദി പറയേണ്ടത് തന്റെ കടമയാണ്. മഹാവികാസ് അഘാഡിയ്ക്ക് അനുകൂലമായി രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിച്ചതിന് മോദിയോട് തങ്ങൾ നന്ദി പറയുന്നുവെന്നും പവാർ പരിഹസിച്ചു.

അതേസമയം ബിജെപി സഖ്യം വിട്ട് മടങ്ങിവരാൻ ആ​ഗ്രഹിക്കുന്നവരെ ഒരിക്കലും തിരിച്ചെടുക്കില്ലെന്ന് ശിവസേനാ ഉദ്ധവ് വിഭാ​ഗം നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു.