താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാനിസ്ഥാനിലെ കറുപ്പ് കൃഷി 32 ശതമാനം വർധിച്ചു: യുഎൻ സർവേ

single-img
1 November 2022

താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാനിസ്ഥാനിലെ കറുപ്പ് കൃഷി 32 ശതമാനം വർധിച്ചു എന്ന് യുഎൻ ഡ്രഗ്‌സ് ആൻഡ് ക്രൈം ഓഫീസിന്റെ പുതിയ റിപ്പോർട്ട്. 2021 ഓഗസ്റ്റിൽ അധികാരമേറ്റ താലിബാൻ 2022 ഏപ്രിലിൽ കറുപ്പിന്റെയും എല്ലാ മയക്കുമരുന്നുകളുടെയും കൃഷി നിരോധിച്ചതിന് ശേഷമുള്ള ആദ്യത്തെ റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുള്ളത്.

ഈ വർഷത്തെ കറുപ്പ് കൃഷിയിൽ നിന്നും 350 ടൺ ഹെറോയിൻ മയക്കുമരുന്ന് സംഘം ഉണ്ടാക്കാമെന്നാണ് കണക്ക്. ഏഷ്യയിലെ ഏറ്റവുമധികം കറുപ്പ് കൃഷി ചെയ്യുന്ന അഫ്ഗാനിലെ ഉൽപ്പന്നങ്ങൾ ഭീകരർക്ക് വലിയ വരുമാനമാണ് നേടിക്കൊടുക്കുന്നത്.

താലിബാൻ നിരോധിച്ച കറുപ്പ് കൃഷി ഇത്തവണ വ്യാപകമായിരിക്കുകയാണ്. ഔദ്യോഗികമായി പുറത്തേയ്‌ക്ക് ഉൽപ്പന്നങ്ങൾ കൊണ്ടുപോകാൻ സാധിക്കില്ലെന്ന് താലിബാൻ പറയുമ്പോഴും പല വഴിയ്‌ക്കായി വിവിധ ഭീകരസംഘടനകൾ കറുപ്പ് ചെടിയുടെ പൂക്കൾ അതിർത്തികടത്തുന്നതായാണ് വിവരം. ആഗോള മയക്കുമരുന്ന് സംഘം വൻവിലയിട്ടാണ് ഗുണനിലവാരം ഏറെയെന്ന് അവർ അവകാശപ്പെടുന്ന കറുപ്പ് കൈക്കലാക്കുന്നത്.