ഒരാള്‍ക്ക് ഒരു പദവി; നിബന്ധന യാഥാര്‍ത്ഥ്യമാക്കാന്‍ കോൺഗ്രസ്

single-img
18 February 2023

ഒരാള്‍ക്ക് പാർട്ടിയിൽ ഒരു പദവി മാത്രം എന്ന നിബന്ധന പ്ലീനറി സമ്മേളനത്തോടെ യാഥാര്‍ത്ഥ്യമാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു . പാര്‍ട്ടിയുടെ പ്രധാന പദവികളിലായിരിക്കും ഈ നിബന്ധന ബാധകമാവുക. അതേസമയം, പാര്‍ലമെന്‍ററി, പാര്‍ട്ടി പദവികള്‍ ഒന്നിച്ച് വഹിക്കുന്നവര്‍ക്ക് ഒരാള്‍ക്ക് ഒരു പദവി നിബന്ധന തടസമുണ്ടാകില്ല.

ഇതോടൊപ്പം തന്നെ പാര്‍ട്ടി സമിതികളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അന്‍പത് ശതമാനം സംവരണം ഉറപ്പിക്കാന്‍ ഭരണഘടന ഭേദഗതി ചെയ്തേക്കും. എസ് സി, എസ് ടി ഒബിസി വിഭാഗങ്ങള്‍ക്ക് അന്‍പത് ശതമാനം സംവരണം ഉദയ് പൂര്‍ ചിന്തന്‍ ശിബിരത്തിലെ തീരുമാനമായിരുന്നു.

അന്‍പത് വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് പാര്‍ട്ടി പദവികളില്‍ പകുതി പ്രാതിനിധ്യമെന്ന നിര്‍ദ്ദേശവും പരിഗണിച്ചേക്കും. ആറ് പ്രധാന സമിതികളുടെ തീരുമാനം പ്ലീനറിയില്‍ പ്രമേയമായി അവതരിപ്പിക്കും.