മലയാളത്തിലെ ആദ്യ ഗയിം ത്രില്ലർ; മമ്മൂട്ടി ചിത്രം ബസൂക്കയുടെ ഒഫീഷ്യൽ ടീസർ എത്തി
15 August 2024
മമ്മൂട്ടി ചിത്രമായ ബസൂക്കയുടെ ഒഫീഷ്യൽ ടീസർ പ്രകാശനം ചെഹ്റ് . സ്വാതന്ത്ര്യ ദിനമായ ഇന്നാണ് ടീസർ പ്രകാശനം നടത്തിയിരിക്കുന്നത്. നവാഗതനായ ഡിനോഡെന്നിസ് തിരക്കഥ രചിച്ച്സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ ഗയിം ത്രില്ലർ സിനിമയാണ്.
തീയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.