എംപി സ്ഥാനത്തു നിന്നും അയോഗ്യത; രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതി ഒഴിയാൻ നോട്ടീസ്

single-img
27 March 2023

അപകീർത്തി കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് ലോക്‌സഭാ എം.പി സ്ഥാനത്തു നിന്നും അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതി ഒഴിയാൻ നിർദേശം. ഇതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്ക് നോട്ടീസ് ലഭിച്ചു.

ലോക്സഭയിലെ ഹൌസിംഗ് കമ്മറ്റിയാണ് രാഹുലിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഡൽഹിയിലെ 12ാം തുഗ്ലക്ക് ലൈൻ ആണ് രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വസതി. ഈ വസതിയാണ് നോട്ടീസ് ലഭിച്ച് ഒരു മാസത്തിനകം ഒഴിയണമെന്ന് നിർദേശിച്ചിരിക്കുന്നത്.