രാത്രി 9 മണി മുതൽ രാവിലെ 6 വരെ യാത്ര പാടില്ല; സ്‌കൂൾ വിനോദയാത്രകൾക്ക് കർശന നിബന്ധനകളുമായി വിദ്യാഭ്യാസ വകുപ്പ്

single-img
6 October 2022

സംസ്ഥാനത്തെ സ്‌കൂളുകളിൽ നിന്നുള്ള വിനോദയാത്രക്ക് കർശന നിബന്ധനകളുമായി വിദ്യാഭ്യാസ വകുപ്പ് . രാത്രി 9 മണി മുതൽ രാവിലെ 6 വരെ യാത്ര പാടില്ലെന്നാണ്‌ നിർദ്ദേശം നൽകിയിട്ടുള്ളത്. കുട്ടികളുമായുള്ള രാത്രി യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശം കർശനമായും പാലിക്കണമെന്നും ടൂറിസം വകുപ്പ് അംഗീകാരം നൽകിയ നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ വാഹനങ്ങൾ മാത്രമേ യാത്രകൾക്ക് ഉപയോഗിക്കാവൂ എന്നും നിർദ്ദേശത്തിൽ പറയുന്നു.

അതേസമയം, പാലക്കാട് വടക്കഞ്ചേരിയിൽ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കുട്ടികൾക്ക് കണ്ണീരോടെ നാട് വിട നൽകി . വൈകീട്ടോടെ സ്‌കൂളിലെ പൊതുദർശനം അവസാനിച്ചു . മരണപ്പെട്ട കുട്ടികൾക്ക് അന്തിമോപചാരം അർപ്പിക്കാൻ നാട്ടുകാരുടെ തിരക്കായിരുന്നു . സംസ്ഥാനത്തെ മന്ത്രിമാരും മുതിർന്ന നേതാക്കളുമുൾപ്പടെ മരിച്ച കുട്ടികൾക്ക് ആദരാഞ്ജലി അർപ്പിച്ചു