കു​ട്ടി​ക​ള്‍​ക്ക് പ​നി​യും ചു​മ​യും: ആ​ശ​ങ്ക വേണ്ട ജാഗ്രത മതിയെന്ന് വീ​ണാ ജോ​ര്‍​ജ്

single-img
15 October 2022

പ​നി, ജ​ല​ദോ​ഷം, ചു​മ തു​ട​ങ്ങി​യ​വ ബാ​ധി​ച്ച കു​ട്ടി​ക​ള്‍​ക്ക് വീ​ണ്ടും അ​വ വ​രു​ന്ന​തി​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കു​ട്ടി​ക​ളി​ല്‍ വൈ​റ​സ് മൂ​ല​മു​ള്ള ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളു​ടെ വ​ര്‍​ധ​ന ലോ​ക​ത്തെ​മ്പാ​ടും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തു​ത​ന്നെ​യാ​ണ് ഇ​വി​ടേ​യു​മു​ണ്ടാ​യ​ത്. സ്‌​കൂ​ളു​ക​ള്‍ അ​ട​ഞ്ഞു കി​ട​ന്ന സ​മ​യ​ത്ത് കു​ട്ടി​ക​ള്‍​ക്ക് മ​റ്റു​ള്ള​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​മി​ല്ലാ​ത്ത​തി​നാ​ല്‍ പൊ​തു​വേ അ​സു​ഖം കു​റ​വാ​യി​രു​ന്നു. അ​തി​നാ​ല്‍ രോ​ഗ​ങ്ങ​ളെ ചെ​റു​ക്കാ​നു​ള്ള പ്ര​തി​രോ​ധ​ശേ​ഷി​യും കു​റ​ഞ്ഞു വന്നു മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

എ​ങ്കി​ലും കു​ട്ടി​ക​ളാ​യ​തി​നാ​ല്‍ ശ്ര​ദ്ധ വേ​ണം എന്നും, നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് ജി​ല്ല​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട് എന്നും മന്ത്രി പറഞ്ഞു. ശ്വാ​സം​മു​ട്ട​ല്‍, ക​ഫ​ത്തി​ല്‍ ര​ക്തം, അ​സാ​ധാ​ര​ണ മ​യ​ക്കം, ത​ള​ര്‍​ച്ച, നാ​ക്കി​ലോ ചു​ണ്ടി​ലോ ന​ഖ​ത്തി​ലോ നീ​ല​നി​റം, ശ​ക്തി​യാ​യ പ​നി, അ​തി​യാ​യ ത​ണു​പ്പ്, ജെ​ന്നി, ക്ര​മ​ത്തി​ല്‍ കൂ​ടു​ത​ല്‍ വേ​ഗ​ത​യി​ലു​ള്ള ശ്വാ​സ​മെ​ടു​പ്പ് എ​ന്നീ അ​പാ​യ സൂ​ച​ന​ക​ള്‍ ക​ണ്ടാ​ല്‍ ഉ​ട​ന്‍​ത​ന്നെ കു​ട്ടി​യ്ക്ക് ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണം.

ശ്വാ​സ​മെ​ടു​പ്പ് ശ്ര​ദ്ധി​ക്ക​ണം. ശ്വാ​സ​മെ​ടു​പ്പി​ലൂ​ടെ​യും അ​പാ​യ സൂ​ച​ന ക​ണ്ടെ​ത്താം. ര​ണ്ട് മാ​സ​ത്തി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് 60 ന് ​മു​ക​ളി​ലും, രണ്ട് മാ​സം മു​ത​ല്‍ ഒരു വ​യ​സു​വ​രെ 50 ന് ​മു​ക​ളി​ലും ഒരു വ​യ​സു​മു​ത​ല്‍ അഞ്ച് വ​യ​സു​വ​രെ 40 ന് ​മു​ക​ളി​ലും അഞ്ച് വ​യ​സു​മു​ത​ലു​ള്ള കു​ട്ടി​ക​ള്‍ 30 ന് ​മു​ക​ളി​ലും ഒ​രു മി​ന​റ്റി​ല്‍ ശ്വാ​സ​മെ​ടു​ക്കു​ന്ന​തു ക​ണ്ടാ​ല്‍ ഡോ​ക്ട​റെ കാ​ണി​ക്കേ​ണ്ട​താ​ണ്. കു​ട്ടി ഉ​റ​ങ്ങു​മ്പോ​ഴോ, സ്വ​സ്ഥ​മാ​യി ഇ​രി​ക്കു​മ്പോ​ഴോ ആ​ണ് ഇ​തു നോ​ക്കേ​ണ്ട​ത്.