പൂജ ചെയ്തതിന്‍റെ പേരിൽ കേസെടുക്കേണ്ട ആവശ്യമില്ല; വിശദീകരണവുമായി നാരായണൻ

16 May 2023

ശബരിമല പൊന്നമ്പലമേട്ടിലെ പൂജ നടത്തിയ വിവാദത്തില്‍ വിശദീകരണവുമായി നാരായണൻ രംഗത്ത് വന്നു ..പൂജ ചെയ്യാൻ പൊന്നമ്പലമേട്ടിൽ പോയതായി ഇയാൾ സമ്മതിച്ചു. തൃശ്ശൂർ സ്വദേശി ആണ് നാരായണന്‍. പോകുന്ന സ്ഥലങ്ങളിൽ എല്ലാം പൂജ ചെയ്യാറുണ്ട്. അയ്യപ്പന്‍റെ അനുഗ്രഹം കിട്ടിയതുകൊണ്ടാണ് പൊന്നമ്പലമേട്ടിൽ പൂജ ചെയ്യാൻ കഴിഞ്ഞതെന്നും ഇയാൾ പറയുന്നു .
താൻ തെറ്റൊന്നും ചെയ്തിട്ടില്ല. അയ്യപ്പന് വേണ്ടി മരിക്കാനും തയ്യാറാണ്. പൂജ ചെയ്തതിന്‍റെ പേരിൽ കേസെടുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അവിടേക്ക് മലയരയരുടെ ഉത്സവത്തിന് പൂജ ചെയ്യാൻ അവർ ക്ഷണിച്ചിട്ടാണ് പൂജയ്ക്ക് പോയത്.ഉത്സവ സമയത്ത് പൊന്നമ്പലമേട്ടിലേക്കുള്ള വഴി തുറന്നിരിക്കുകയായിരുന്നു. ആ സമയം മൂന്ന് വനം വകുപ്പ് വാച്ചർമാരും അവിടെയുണ്ടായിരുന്നു.സംഭവം വിശദമായി അന്വേഷിക്കട്ടെ എന്നും നാരായണൻ കൂട്ടിച്ചേർത്തു..