എന്തൊക്കെ പ്രതിസന്ധികൾ മുൻപിലുണ്ടായാലും അവഗണിച്ച് മുൻപോട്ട് പോവുക തന്നെ ചെയ്യും: പിവി അൻവർ
എന്തുവന്നാലും തന്റെ മുന്നിലുള്ള എല്ലാ പ്രതിസന്ധികളെയും അവഗണിച്ച് മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്ന് പി വി അൻവർ എംഎൽഎ. വർഗ്ഗീയവാദി’ എന്ന വിളിയിലൊന്നും ഒരടി പോലും പിന്നോട്ട് പോകാൻ താൻ തയ്യാറല്ല. ഏറെ റിസ്ക്കെടുത്തുള്ള ഒരു ദൗത്യത്തിലാണ് ഏർപ്പെട്ടിട്ടുള്ളത്. പൊലീസിലെ ഒരു വിഭാഗം പുഴുക്കുത്തുകൾക്കെതിരെയാണ് പോരാട്ടം. എല്ലാം കലങ്ങി തെളിയുന്ന ഒരു ദിവസം അധികം വൈകാതെ തന്നെ വരുമെന്നും അൻവർ സോഷ്യൽ മീഡിയയിൽ ഫേസ്ബുക് പോസ്റ്റിൽ എഴുതി.
പിവി അൻവറിന്റെ ഫേസ്ബുക് പോസ്റ്റ് പൂർണരൂപം…
പ്രിയപ്പെട്ടവരേ..ഏറെ റിസ്ക്കെടുത്തുള്ള ഒരു ദൗത്യത്തിലാണ് ഏർപ്പെട്ടിട്ടുള്ളത്.പൊലീസിലെ ഒരു വിഭാഗം പുഴുക്കുത്തുകൾക്കെതിരെയാണ് നമ്മുടെ പോരാട്ടം.എന്നാൽ ഇതിനെ കൗണ്ടർ ചെയ്യാൻ ഒരുപറ്റം മാധ്യമങ്ങളെ ചിലർ രംഗത്തിറക്കിയിട്ടുണ്ട്.ഏഷ്യാനെറ്റ് ന്യൂസ് മുതൽ മറുനാടൻ മലയാളി,മലയാളി വാർത്ത,എ.ബി.സി ന്യൂസ് എന്നീ ഓൺലൈൻ മഞ്ഞചാനലുകൾ വരെ ഇക്കൂട്ടത്തിലുണ്ട്.
സദുദ്ദേശത്തോടെ സമീപിച്ച ഒരു വിഷയത്തെ “വർഗ്ഗീയതയുടെ നിറം” നൽകി റദ്ദ് ചെയ്യാനുള്ള ശ്രമങ്ങളാണ് ഇവർ നടത്തുന്നത്.അതിന്റെ ഭാഗമായുള്ള “വർഗ്ഗീയവാദി ചാപ്പ പതിക്കൽ” ഉൾപ്പെടെ ഇവർ നിർബാധം തുടരുന്നുണ്ട്.എന്തൊക്കെ പ്രതിസന്ധികൾ മുൻപിലുണ്ടായാലും അതിനെയൊക്കെ അവഗണിച്ച് മുൻപോട്ട് പോവുക തന്നെ ചെയ്യും.”വർഗ്ഗീയവാദി” ചിത്രീകരണം കൊണ്ടൊന്നും ഒരടി പോലും പിന്നോട്ട് പോകാൻ തയ്യാറല്ല.
പുഴുക്കുത്തുകൾ പുറത്താകും വരെ ഈ വിഷയത്തിൽ ശക്തമായ നിലപാടുകളുമായി തന്നെ ഇവിടെയുണ്ടാകും.ഇത്തരം മഞ്ഞചാനൽ പ്രചരണങ്ങളെ അവഗണിക്കണം.ഇവരുടെ നെഗറ്റീവ് വാർത്തകളുടെ ലിങ്ക് ഓപ്പൺ ചെയ്ത്,ഇവർക്ക് റീച്ച് കൂട്ടി കൊടുക്കാൻ നിൽക്കരുതെന്ന് എല്ലാ പ്രിയപ്പെട്ടവരോടും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.എല്ലാം കലങ്ങി തെളിയുന്ന ഒരു ദിവസം വരും.അധികം വൈകാതെ തന്നെ..ഏവർക്കും ഓണാശംസകൾ..