പങ്കെടുക്കും; രാമക്ഷേത്ര പ്രാണ പ്രതിഷ്ഠക്ക് ക്ഷണം കിട്ടിയതായി ആൾദൈവം നിത്യാനന്ദ

single-img
22 January 2024

ബലാത്സംഗ കേസിനെ തുടർന്ന് രാജ്യം വിട്ട സ്വയം പ്രഖ്യാപിത ആൾ ദൈവമായ നിത്യാനന്ദ അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠക്ക് തനിക്ക് ക്ഷണം കിട്ടിയതായി അറിയിച്ചു . സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നീ പ്രമുഖർ പങ്കെടുക്കുന്ന വിവിഐപി പരിപാടിയിലേക്ക് ഔപചാരിക ക്ഷണം ലഭിച്ചതായി നിത്യാനന്ദ അവകാശപ്പെട്ടത്.

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുടെ വിശദവിവരങ്ങൾ പങ്കുവെച്ചുകൊണ്ടാണ് നിത്യാനന്ദ എക്സിൽ കുറിപ്പെഴുതിയത്.പോസ്റ്റിൽ നിത്യാനന്ദ സ്വന്തം രാജ്യമെന്ന് വിശേഷിപ്പിക്കുന്ന ദി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയിൽ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി നടക്കാനിരിക്കുന്ന പരിപാടികളെക്കുറിച്ചും പറയുന്നുണ്ട്.

നിത്യാനന്ദയുടെ എക്സ് പോസ്റ്റ് ഇങ്ങിനെ:

അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് 2 ദിവസങ്ങൾ കൂടി! ഈ ചരിത്രപരവും അസാധാരണവുമായ സംഭവം നഷ്ടപ്പെടുത്തരുത്! പരമ്പരാഗത പ്രാണപ്രതിഷ്ഠാ വേളയിൽ ശ്രീരാമൻ ക്ഷേത്രത്തിലെ പ്രധാന വിഗ്രഹത്തിലേക്ക് ഔപചാരികമായി ആവാഹിക്കപ്പെടുകയും ലോകത്തെ മുഴുവൻ അനുഗ്രഹിക്കുന്നതിനായി ഒരുങ്ങുകയും ചെയ്യും! ഔപചാരികമായി ക്ഷണിച്ചതിനാൽ, ദി സുപ്രീം പോണ്ടിഫ് ഓഫ് ഹിന്ദുയിസം (എസ്പിഎച്ച്), ഭഗവാൻ ശ്രീ നിത്യാനന്ദ പരമശിവം ഈ മഹത്തായ പരിപാടിയിൽ പങ്കെടുക്കും.

പരിപാടി ക്രമം:

9:00 PM ET: കൈലാസയിലെ ആഗോള ക്ഷേത്രങ്ങളിലെ ശ്രീരാമ പൂജ
10:00 PM ET: മുക്തികോപനിഷദ് മന്ത്രം
11:00 PM ET: അഖണ്ഡ രാമ ജപം
12:30 AM ET (22nd): VIP hosting
1:30 AM ET (22nd): ശ്രീരാമ മന്ദിർ ഉദ്ഘാടന ദർശനം (കൈലാസ ക്ഷേത്രങ്ങളിൽ വിളക്ക് തെളിയിക്കൽ)
ആഘോഷങ്ങളിൽ പങ്കുചേരാൻ ദിവസം മുഴുവൻ YouTube @NithyanandaTV-ൽ ട്യൂൺ ചെയ്യുക .