ബിജെപി പിന്തുണയിൽ നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു

single-img
28 January 2024

ബിജെപിയുടെ പിന്തുണയിൽ എൻഡിഎ സഖ്യഭാഗമായി ബീഹാറില്‍ വീണ്ടും നിതീഷ് കുമാര്‍ മുഖ്യമന്ത്രയായി സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാനത്തിൽ ഇത് ഒമ്പതാം തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്.

അതേസമയം മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ ബിജെപിക്കാണ്. സാമ്രാട്ട് ചൗധരി, വിജയ് സിന്‍ഹ എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍. സംസ്ഥന തലസ്ഥാനമായ പാട്‌നയിലെ രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ലോക് ജനശക്തി പാര്‍ട്ടി (രാംവിലാസ്) അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.