നിര്‍മല സീതാരാമന്റെ അഞ്ചാം ബജറ്റില്‍ റെയില്‍വേയ്ക്കായി നീക്കിവച്ചത് റെക്കോര്‍ഡ് മൂലധനച്ചെലവ്

single-img
1 February 2023

ഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്റെ അഞ്ചാം ബജറ്റില്‍ റെയില്‍വേയ്ക്കായി നീക്കിവച്ചത് റെക്കോര്‍ഡ് മൂലധനച്ചെലവ്.

2.40 ലക്ഷം കോടി രൂപയാണ് റെയില്‍വേയ്ക്കായി ബജറ്റിലുള്ളത്. എക്കാലത്തെയും വലിയ തുകയാണിത്.

2013-14 ബജറ്റില്‍ റെയില്‍വേയ്ക്കായി നല്‍കിയതിന്റെ ഒന്‍പതിരട്ടിയാണ് ഇത്തവണ നീക്കിവയ്ക്കുന്നതെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.

കല്‍ക്കരി, വളം, ഭക്ഷ്യ ധാന്യം എന്നിവയ്ക്കായി നൂറ് നിര്‍ണായക ഗതാഗത അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. 75,000 കോടിയാണ് ഇതിനു വേണ്ടിവരുന്ന നിക്ഷേപം. ഇതില്‍ 15,000 കോടി സ്വകാര്യ മേഖലയില്‍നിന്നു കണ്ടെത്തും.