ഉദ്ഘാടന പരിപാടിയിൽ തന്നെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി ‘ന്യൂസ് മലയാളം’ വാര്‍ത്താ ചാനല്‍

single-img
29 May 2024

കേരളത്തിലേക്ക് പുതുതായി വന്ന ന്യൂസ് മലയാളം വാര്‍ത്താ ചാനല്‍ ഉദ്ഘാടനപരിപാടി അതിന്റെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. സാധാരണയായി ചാനലുകളെല്ലാം അവരുടെ മുതലാളിമാരെയും ആങ്കര്‍മാരെയും കാണിച്ചും പരിചയപ്പെടുത്തിയുമാണ് തുടങ്ങാറുള്ളത്. ഉദാഹരണമായിട്ട് ഇതിന് തൊട്ട് മുമ്പ് റീ ലോഞ്ച് ചെയ്ത റിപ്പോര്‍ട്ടര്‍ ടി വി യുടെ ഉദ്ഘാടന ചടങ്ങാണ് സോഷ്യല്‍ മീഡിയയില്‍ പലരും ചൂണ്ടിക്കാട്ടുന്നത്.

ചാനല്‍ മുതലാളിമാരായ അഗസ്റ്റിന്‍ സഹോദരന്മാരും പ്രധാന അവതാരകരും ഒക്കെ പെര്‍ഫോം ചെയ്യുന്ന ഒരു വലിയ പരിപാടിയായിരുന്നു ആ ചാനല്‍ തുടക്കത്തില്‍ തന്നെ മലയാളികള്‍ കണ്ടത്. സാധാരണയായി മറ്റ് ചാനലുകളും ഇങ്ങനെയൊക്കെ തന്നെയാണ് ഉദ്ഘാടനം ചെയ്യാറ്. എന്നാല്‍ ഇപ്പോള്‍ നിലവില്‍ വന്ന ന്യൂസ് മലയാളം ചാനല്‍ നല്ല വ്യത്യാസമായിട്ട് തോന്നി.

മതേതരത്വം ആയിരിക്കും പ്രധാനപ്പെട്ട തീം എന്ന് വ്യക്തമാക്കുന്ന ഉദ്ഘാടന വീഡിയോ പാളയത്ത് നിന്ന് ചെയ്തും, ജാതിഭേദം മതദ്വേഷം എന്ന വരികള്‍ സംഗീതം കൊടുത്ത് പാട്ടുകാരെക്കൊണ്ട് പാടിച്ചുമാണ് ഇവര് ചാനല്‍ തുടങ്ങിയത്. അത് നല്ല വ്യത്യസ്തതയായി. അതില്‍ തന്നെ ഗൗരി ലക്ഷ്മിയും ജോബ് കുര്യനുമൊക്കെ പാടിയ ആ ജാതിഭേദം മതദ്വേഷം നല്ല വിഭവമായിരുന്നു.

യേശുദാസ് സിനിമാ പാട്ട് തുടങ്ങിയ ആ ശ്രീനാരായണഗുരുവിന്റെ വരികള്‍ ന്യൂ ജനറേഷന്‍ പാട്ടുകാര്‍ പാടിയത് നല്ല രസമുള്ളതായിരുന്നു. ഹര്‍ഷന്‍, സനീഷ് തുടങ്ങിയ അവതാരകര്‍ ഉണ്ടായിരുന്നിട്ടും അവര് ആദ്യം തന്നെ അപ്പിയര്‍ ചെയ്തില്ല എന്നതും വ്യത്യസ്തതയായി.

കൊച്ചി ആലപ്പുഴ ബൈപ്പാസില്‍ നെട്ടൂരാണ് ന്യൂസ് മലയാളം ചാനലിന്റെ ഓഫീസും സ്റ്റുഡിയോയും സജ്ജമാക്കിയിരിക്കുന്നത്. ന്യൂസ് മലയാളം പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ് ചാനല്‍. ചെന്നൈ ഈസ്ഥാനമായുള്ള ന്യൂസ് തമിള്‍ ചാനലിന്റെ സഹോദരസ്ഥാപനമാണ് ന്യൂസ് മലയാളം. ശകിലന്‍ പത്മനാഭന്‍, അബൂബക്കര്‍ സിദ്ദിഖ് മേച്ചേരി എന്നിവരാണ് കമ്പനി ഡയരക്ടര്‍മാര്‍. എംപി ബഷീര്‍ ചീഫ് എഡിറ്ററും, ടി എം ഹര്‍ഷന്‍, സനീഷ് ഇളയടത്ത് എന്നിവര്‍ ന്യൂസ് ഡയരക്ടര്‍മാരുമാണ്