അന്ധവിശ്വാസങ്ങൾ തടയാൻ കേരളത്തിൽ പുതിയ നിയമ നിർമാണം വേണം: സിപിഎം

single-img
12 October 2022

കേരളത്തിൽ ആഭിചാര കൊലപാതകങ്ങളും അന്ധവിശ്വാസങ്ങളും തടയാൻ പുതിയ നിയമ നിർമാണം വേണമെന്ന് സിപിഎം. വർദ്ധിച്ചുവരുന്ന അനാചാരങ്ങൾക്കെതിരെ ബഹുജന മുന്നേറ്റവും ബോധവത്കരണവും ഉണ്ടാകണം. പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലിയെ ശക്തമായി അപലിക്കുന്നുവെന്നും സിപിഎം വ്യക്തമാക്കി.

അതേപോലെ തന്നെ ഇലന്തൂർ സംഭവത്തിന്റെ എല്ലാ വശങ്ങളും പുറത്തു വരണം. സമൂഹത്തിന് പാഠമാകുന്ന വിധം അന്വേഷണം നടക്കണം. കുറ്റകൃത്യം പുറത്തെത്തിക്കാൻ കേരള പൊലീസ് നടത്തിയ ഇടപെടൽ പ്രശംസനീയമാണെന്നും സിപിഎം പറഞ്ഞു.
‘നിയമം കൊണ്ടുവരാൻ നേരത്തെ ആലോചിച്ചിരുന്നു’

അതേസമയം, ദുർമന്ത്രവാദത്തെയും അന്ധവിശ്വാസത്തെയും നേരിടാൻ കേരളത്തിൽ നിയമം കൊണ്ടുവരാൻ നേരത്തെ തന്നെ ആലോചിച്ചിരുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ പറഞ്ഞു. ഇവിടെ പ്രതിരോധ കുത്തിവയ്പ്പിനെതിരെ പോലും ഗ്യാങ്ങുകൾ പ്രവർത്തിക്കുന്നു. മതവിശ്വാസത്തിന്റെ മറ പിടിച്ച് അന്ധവിശ്വാസം പ്രചരിപ്പിക്കാൻ ഗ്യാങ്ങുകൾ ഉണ്ട്. സതി വേണമെന്ന ആവശ്യം പോലും വീണ്ടും ഉയർന്നു വന്നേക്കാമെന്നും കെ കെ.ശൈലജ കൂട്ടിച്ചേർത്തു.