നവ കേരള സദസ് നിർത്തി വെക്കണം ;ആവശ്യവുമായി പിസി ജോർജ്

single-img
19 December 2023

സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മന്ത്രിസഭയുടെ നവ കേരള യാത്ര നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി ജനപക്ഷം നേതാവ് പിസി ജോർജ് രംഗത്ത്. കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ തീവ്രവ്യാപനശേഷിയുള്ള കൊവിഡ് രോഗം പടര്‍ന്നുപിടിക്കുന്നതിനാല്‍ സര്‍ക്കാരിന്‍റെ രാഷ്ട്രീയ പ്രചരണ പരിപാടിയായി അധപതിച്ചിരിക്കുന്ന നവകേരള സദസ് അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നാണ് പിസി ജോര്‍ജ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്.

നവകേരള സദസിലൂടെ ആളെ കൂട്ടി ജനത്തെ കൊലയ്ക്ക് കൊടുക്കാനുള്ള അപകടകരമായ ശ്രമമാണ് സർക്കാർ നടത്തുന്നത് . അതുപോലെ തന്നെ തിരുവനന്തപുരത്തെ കൊവിഡ് മരണസംഖ്യ സര്‍ക്കാര്‍ മറച്ചവയ്ക്കുകയാണെന്നും പിസി ജോര്‍ജ് ആരോപിച്ചു. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഇത്ര ഗുരുതരമായ പ്രശ്നമുണ്ടായിട്ടും ആരോഗ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ ഊരുചുറ്റി നടക്കുന്നത് അപഹാസ്യമാണ്.

നവകേരള യാത്ര നിര്‍ത്തിവച്ച് കോവിഡ് വിപത്തിനെ തടയിടാന്‍ സര്‍ക്കാര്‍ അടിയന്തരമായി തയ്യാറാകണമെന്നും പിസി ജോര്‍ജ് പ്രസ്താവനയില്‍ വ്യക്തമാക്കി.