നേരിന് പ്രേക്ഷക പിന്തുണ; നന്ദി അറിയിച്ച് സംവിധായകൻ ജീത്തു ജോസഫ്

single-img
21 December 2023

പുതിയ സിനിമയായ നേരിന് ലഭിച്ച പ്രേക്ഷക പിന്തുണയ്ക്ക് നന്ദി അറിയിച്ച് സംവിധായകൻ ജീത്തു ജോസഫ്. സോഷ്യൽ മീഡിയയിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സംവിധായകന്റെ ആദ്യ പ്രതികരണം. ഒരു കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന സിനിമയ്ക്ക് തിയേറ്ററുകളിൽ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. നേരിനുള്ളനുള്ള എല്ലാ നല്ല പ്രതികരണങ്ങൾക്കും സ്നേഹത്തിനും നന്ദി എന്നും അദ്ദേഹം ഫേസ്ബുക്കിൽ എഴുതി .

അതേസമയം നേരിനെ കുറിച്ച് ജീത്തു ജോസഫ് കഴിഞ്ഞ ദിവസം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. താൻ പ്രവർത്തിച്ചിട്ടുള്ള മറ്റു ഏതൊരു സിനിമയെയും സമീപിക്കുന്നത് പോലെ തികഞ്ഞ സത്യസന്ധതയോടെയും ഉത്സാഹത്തോടെയുമാണ് “നേര്” എന്ന ചിത്രം ഒരുക്കിയതെന്ന് കുറിപ്പിൽ ജിത്തു ജോസഫ് പറഞ്ഞിരുന്നു.

ഇതോടോപ്പം, നേര് എന്ന ചിത്രത്തിന് നേരെ ഉയർന്ന വിവാദത്തിൽ പ്രേക്ഷകരാണ് വിധി എഴുതേണ്ടതെന്നും സംവിധായകൻ കുറിച്ചിരുന്നു.