ഇന്ത്യയുമായുള്ള തർക്ക പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ 100 രൂപ നോട്ട് പുറത്തിറക്കാൻ നേപ്പാൾ

single-img
5 May 2024

നേപ്പാൾ പുറത്തിറക്കിയ പുതിയ 100 രൂപയുടെ നോട്ടിൽ ഇന്ത്യ അതൃപ്തി അറിയിച്ചു. ഇന്ത്യയുമായുള്ള തർക്ക പ്രദേശങ്ങൾ ഉൾപ്പെടുന്ന ഭൂപടം ഉൾപ്പെടുത്തിയാണ് പുതിയ നോട്ട് അച്ചടിക്കാൻ തീരുമാനിച്ചത്. നേപ്പാളിന്റെ നടപടി ഏകപക്ഷീയവും അം​ഗീകരിക്കാനാകാത്തതുമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.

”റിപ്പോർട്ട് കണ്ടു. വിശദമായി പരിശോധിച്ചിട്ടില്ല. ഈ കാര്യത്തിൽ ഇന്ത്യയുടെ നിലപാട് വളരെ വ്യക്തമാണ്. നേപ്പാളുമായി, അതിർത്തി കാര്യങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തുകയായിരുന്നു. അതിനിടെ അവരുടെ ഭാ​ഗത്തുനിന്ന് ഏകപക്ഷീയമായി നടപടികൾ ഉണ്ടായി.

എന്നാൽ പോലും നോട്ടിൽ തർക്ക പ്രദേശങ്ങൾ പ്രിന്റ് ചെയ്തത് യാഥാർത്ഥ്യത്തെയോ മാറ്റാൻ പോകുന്നില്ല”- ജയ്‌ശങ്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ത്യയുമായി അതിർത്തി തർക്കമുള്ള ലിപുലേഖ്, ലിംപിയാധുര, കാലാപാനി തുടങ്ങിയ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ കറൻസിയെന്ന് നേപ്പാൾ അറിയിച്ചു.

നേപ്പാൾ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തർക്ക പ്രദേശങ്ങൾ കറൻസി നോട്ടിൻ്റെ രൂപരേഖയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്ന് നേപ്പാൾ സർക്കാർ വക്താവ് രേഖ ശർമ പറഞ്ഞു.