എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണ കുമാറിന് പ്രചരണത്തിനിടെ പരിക്ക്

single-img
20 April 2024

കൊല്ലം മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണ കുമാറിന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പരിക്ക്. മണ്ഡലത്തിലെ മുളവന ചന്തയിൽ വച്ച് കണ്ണിനാണ് പരിക്കേറ്റത്.

പ്രവർത്തകർ സ്വീകരണം നൽകുന്നതിനിടെ കൂർത്ത വസ്തു കണ്ണിൽ കൊണ്ടാണ് പരിക്കേറ്റതെന്ന് എൻ ഡി എ നേതാക്കൾ മാധ്യമങ്ങളെ അറിയിച്ചു. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പ്രചരണം തുടരുകയും ചെയ്തു.