പ്രധാന റോള്‍ ലഭിക്കാൻ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു; ‘കാസ്റ്റിംഗ് കൗച്ച്’ അനുഭവം വെളിപ്പെടുത്തി നയന്‍താര

single-img
1 February 2023

അടുത്തിടെ നൽകിയ ഒരു അഭിമുഖത്തില്‍ നയന്‍താര തുറന്നുപറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ നിറയുന്നത്. വിഷയം സിനിമ മേഖലയിലെ വിവാദ വിഷയമായ ‘കാസ്റ്റിംഗ് കൗച്ച്’ സംബന്ധിച്ചാണ്. സ്വന്തം അനുഭവം തന്നെയാണ് നയന്‍സ് വിവരിച്ചത്.

ഒരു സിനിമയുടെ പ്രധാനപ്പെട്ട അണിയറക്കാര്‍ക്ക് ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായാല്‍ ചലച്ചിത്ര രംഗത്ത് പ്രധാന റോളുകള്‍ നല്‍കുന്നതിനെയാണ് ‘കാസ്റ്റിംഗ് കൗച്ച്’ എന്ന് വിശേഷിപ്പിക്കുന്നത്. ‘ ഒരു സിനിമയിൽ പ്രധാന റോള്‍ നല്‍കാന്‍ അവര്‍ക്ക് വേണ്ട വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണം എന്ന് എന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ എന്റെ കഴിവിന്റെ പേരില്‍ അഭിനയിക്കാന്‍ ലഭിക്കുന്ന വേഷങ്ങള്‍ മതിയെന്ന് ഞാന്‍ മറുപടി നല്‍കി”- അഭിമുഖത്തില്‍ നയന്‍താര പറഞ്ഞു.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ബാഹുബലിനായികയായ അനുഷ്ക ഷെട്ടിയും കാസ്റ്റിംഗ് കൗച്ചിനെതിരെ രംഗത്ത് എത്തിയിരുന്നു. ശക്തമായ നിയമങ്ങൾ നടപ്പിലാക്കാതെയും നടിമാരുടെ അഭിനയ വൈദഗ്ധ്യം കണക്കിലെടുക്കാതെയും ചില സ്വാധീനമുള്ളവര്‍ ചൂഷണം നടത്തുന്നുണ്ടെന്നാണ് കാസ്റ്റിംഗ് കൗച്ച് സംബന്ധിച്ച് അനുഷ്ക ഷെട്ടി പറഞ്ഞത്.