ദേശീയ കായിക പുരസ്‌കാരങ്ങൾ; എച്ച് എസ് പ്രണോയിക്കും എൽദോസ് പോളിനും അർജ്ജുന

single-img
14 November 2022

രാജ്യം ഇന്ന് ദേശീയ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള ബാഡ്മിന്റൺ താരം എച്ച് എസ് പ്രണോയിയും ട്രിപ്പിൾ ജംപ് താരം എൽദോസ് പോളും അർജുന അവാർഡിന് അർഹരായി. ടേബിള്‍ ടെന്നീസ് താരം ശരത് കമല്‍ അചന്തയ്ക്കാണ്പ രമോന്നത കായിക പുരസ്കാരമായ മേജർ ധ്യാന്‍ചന്ദ് ഖേല്‍രത്ന ലഭിക്കുന്നത് .

ഇത്തവണ ബർമിംഗ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശരത് കമല്‍ നാല് മെഡലുകള്‍ നേടിയിരുന്നു. ആ മാസം 30ന് രാഷ്ട്രപതി 25 കായിക താരങ്ങള്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിക്കും.