എഞ്ചിനിൽ തകരാർ; നാസ ചാന്ദ്രദൗത്യം ആര്‍ട്ടിമിസ് 1 വിക്ഷേപണം മാറ്റിവച്ചു

single-img
30 August 2022

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസ്-1ന്റെ വിക്ഷേപണം മാറ്റിവച്ചു. ഇന്ന് ഇന്ത്യന്‍ സമയം വൈകുന്നേരം 6.30ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ് എഞ്ചിന്‍ പ്രശ്‌നം കാരണം മാറ്റിയത്.

റോക്കറ്റിന്റെ കോര്‍ സ്റ്റേജിന് കീഴെവരുന്ന നാല് RS-25 എഞ്ചിനുകളില്‍ ഒന്നിനാണ് പ്രശ്‌നം കണ്ടെത്തിയത്. തകരാര്‍ എന്താണെന്ന് വിലയിരുത്തുന്നത് എഞ്ചിനീയര്‍മാര്‍ തുടരുകയാണ്. T-40 മിനിറ്റില്‍ കൗണ്ട്ഡൗണ്‍ നിര്‍ത്തിവച്ച ശേഷം തകരാര്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് എഞ്ചിനീയര്‍മാര്‍.

പ്രശ്നങ്ങൾ പരിഹരിച്ചാൽ അടുത്ത വിക്ഷേപണം സെപ്റ്റംബര്‍ രണ്ടിന് നടത്തുമെന്ന് അറിയുന്നു. എന്നാൽ, ഒരുപക്ഷെ ഇപ്പോള്‍ കണ്ടെത്തിയ പ്രശ്‌നം പരിഹരിക്കാന്‍ എഞ്ചിനീയര്‍മാര്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണെന്നറിയുന്നു. നാസ അതിന്റെ അപ്പോളോ ദൗത്യങ്ങൾ അവസാനിപ്പിച്ച് 50 വർഷങ്ങൾക്ക് ശേഷം, മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് പറത്താനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ