എന്റെ മകനെ റായ്ബറേലിയിലെ ജനങ്ങളെ ഏൽപ്പിക്കുന്നു; രാഹുൽ നിരാശനാക്കില്ല: സോണിയ ഗാന്ധി

single-img
17 May 2024

ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് വോട്ട് തേടി റായ്ബറേലിയിൽ പ്രചാരണത്തിനിറങ്ങി സോണിയ ഗാന്ധി. തന്റെ മകനെ റായ്ബറേലിയിലെ ജനങ്ങളെ ഏൽപ്പിക്കുന്നുവെന്നും, രാഹുൽ നിരാശനാക്കില്ലെന്നും റായ്ബറേലിയിലെ ജനങ്ങളോട് സോണിയാ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തനിക്ക് ഭയമില്ലെന്നും, ഭയം മോദിക്കെന്നും രാഹുൽ ഗാന്ധിയും റാലിയിൽ പറഞ്ഞു. ഇന്ദിരാഗാന്ധിയും റായ്ബറേലിയും പഠിപ്പിച്ചതെല്ലാം താൻ മക്കൾക്ക് പകർന്നു നൽകി. മകനെ റായ്ബലിയെ ഏൽപ്പിക്കുന്നുവെന്നും, തന്നെ കണ്ടതുപോലെ രാഹുലിനെയും കാണണമെന്നും സോണിയാ ഗാന്ധി പറഞ്ഞു.

അതേസമയം ,ഇ.ഡി ചോദ്യം ചെയ്യലും, അംഗത്വം റദ്ദാക്കിയതുമടക്കം, മറ്റ് വേദികളിൽ പറയാത്തത് പലതും രാഹുൽ റായ് ബറേലിയിലെ ജനങ്ങളോട് പറഞ്ഞു. ജൂൺ നാലിന് മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരിക്കില്ല എന്ന് താൻ എഴുതി നൽകാമെന്നും രാഹുൽ ഉറപ്പിച്ച് പറഞ്ഞു.