സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണം പിന്‍വലിക്കാന്‍ സ്വപ്ന സുരേഷിന് വക്കീല്‍ നോട്ടീസ് അയച്ച്‌ എം വി ഗോവിന്ദന്‍

single-img
15 March 2023

സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണം പിന്‍വലിക്കാന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്തന്ന വെളിപ്പെടുത്തലില്‍ സ്വപ്ന സുരേഷിന് വക്കീല്‍ നോട്ടീസ് അയച്ച്‌ എം വി ഗോവിന്ദന്‍.

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് എം വി ഗോവിന്ദന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സ്വപ്നയുടെ പരാമര്‍ശം അപകീര്‍ത്തി ഉണ്ടാക്കിയെന്നും ആരോപണം പിന്‍വലിച്ച്‌ സ്വപ്ന മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്ന് എം വി ഗോവിന്ദന്‍ പറയുന്നു.

സ്വപ്നയുടെ പരാമര്‍ശം വസ്തുത വിരുദ്ധവും തെറ്റുമാണ്. എനിക്കോ എന്റെ കുടുംബത്തിനോ വിജേഷ് പിള്ളയെ അറിയില്ലെന്നും എം വി ഗോവിന്ദന്‍ പറയുന്നു. ആരോപണം പിന്‍വലിച്ച്‌ സ്വപ്ന മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമപ്രകാരം നടപടി സ്വീകരിക്കും എന്നാണ് നോട്ടീസില്‍ പറയുന്നത്. വിജേഷ് പിള്ളയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.